പി.ജി.-ബി.എഡ്. പ്രവേശനം-സപ്ലിമെന്ററി അലോട്ട്‌മെന്റ്

അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോേളജുകളിലെ ബിരുദാനന്തര-ബിരുദ പ്രവേശനത്തിനും ട്രെയിനിങ് കോേളജുകളിലെ ബി.എഡ്. പ്രവേശനത്തിനുമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷന് 22-ന് വൈകീട്ട് നാലുവരെ അവസരം. www.cap.mgu.ac.in

പരീക്ഷാഫലം

2021 ജനുവരിയില്‍ നടത്തിയ എം.എ. തമിഴ്-സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2019 അഡ്മിഷന്‍-റഗുലര്‍/ 2018 അഡ്മിഷന്‍-മെന്റിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2019 അഡ്മിഷന്‍-റഗുലര്‍/ 2015, 2016, 2017, 2018 അഡ്മിഷന്‍-സപ്ലിമെന്റിമെന്ററി, 2012, 2013, 2014 അഡ്മിഷന്‍-മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

ഓഫ് എനര്‍ജി മെറ്റീരിയല്‍സ് നടത്തുന്ന എം.ടെക്.-എനര്‍ജി സയന്‍സ് പുതിയ ബാച്ചില്‍ ഈഴവ, ധീവര, എല്‍.സി., ഇ.ഡബ്ല്യു. എസ്. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഏതാനും ഒഴിവുകളുണ്ട്. ഫോണ്‍: 9400630354.

പി.എച്ച്.ഡി.: അപേക്ഷ ഇന്നുകൂടി

2021-ലെ പിഎച്ച്.ഡി. പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ phd.mgu.ac.in എന്ന പോര്‍ട്ടലില്‍.

Content Highlights: last date to apply for Ph.d: M.G University news