കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിവിധ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 27-ന് നടക്കും. രാവിലെ 11-ന് പരീക്ഷ ആരംഭിക്കും. വിദ്യാര്‍ഥികള്‍ 10 മണിക്കുമുമ്പായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം. സുരക്ഷിത മുഖാവരണം ധരിക്കുകയും പനിപരിശോധനയ്ക്ക് വിധേയമാവുകയും വേണം.
രക്ഷിതാക്കളെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. പനങ്ങാടിലെ കുഫോസ് ആസ്ഥാനം, എറണാകുളം എസ്.ആര്‍.വി. ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം വിമെന്‍സ് കോളേജ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
യോഗ്യരായ അപേക്ഷകര്‍ക്ക് പരീക്ഷാ ഹാള്‍ടിക്കറ്റ് admission.kufos.ac.in-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റും അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളും www.kufos.ac.in ല്‍ ലഭിക്കും.
Content Highlights: KUFOS Entrance Exam to be conducted on 27th June