.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല ഇന്‍ഡസ്ട്രി അറ്റാച്ച്‌മെന്റ് സെല്ലും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയും ചേര്‍ന്ന് അധ്യാപകര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. 

'ജര്‍മനിയിലെ ഗവേഷണഫെലോഷിപ്പ് അവസരങ്ങള്‍' എന്ന വിഷയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് പരിപാടി. ജര്‍മന്‍ കോളേജുകളില്‍ നടത്തുന്ന വിവിധ ഗവേഷണങ്ങളെയും ഫെലോഷിപ്പുകളെയും കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ നല്‍കും. 

മികച്ച ഗവേഷണ അവസരങ്ങള്‍ക്കൊപ്പം ഗ്രാന്റുകളും ജര്‍മന്‍ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. https://tinyurl.com/ktugermany വഴി രജിസ്റ്റര്‍ ചെയ്യാം. പരിപാടിയുടെ തത്സമയ സംപ്രേഷണം https://www.facebook.com/apjaktu-ല്‍ ലഭിക്കും.

Content Highlights: KTU conducts webinar on research opportunities in Germany