തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി, പ്ലസ് വണ്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് തത്സമയ സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍ ഇന്‍ പരിപാടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നും വൈകുന്നേരം നാലിനും 6.30നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടന്‍സി ക്ലാസുകളാകും സംപ്രേഷണം ചെയ്യുക. 

ഞായറാഴ്ച രാവിലെ എട്ട്, 10.30, ഉച്ചയ്ക്ക് ഒരുമണി, 3.30, വൈകീട്ട് ആറ് സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ സംശയങ്ങള്‍ തീര്‍ക്കാനാകും. ഫോണ്‍ ഇന്‍ പരിപാടിയുള്ളതിനാല്‍ വെള്ളിയാഴ്ച മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 

ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ക്കു പകരം പൊതുപരിപാടികളായിരിക്കും. വിളിക്കേണ്ട നമ്പര്‍: 18004259877.

Content Highlights: Kite Victers organise live phone in program for plus one students