കേരള സര്‍വകലാശാലയിലെ വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 34 വിഷയങ്ങളിലാണ് ഇത്തവണ പിഎച്ച്.ഡി പ്രവേശനം നല്‍കുന്നത്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യുജിസി/സിഎസ്‌ഐആര്‍ നെറ്റ്/ ജെആര്‍എഫ്, സ്ലെറ്റ് യോഗ്യതയുള്ളവരെ പരീക്ഷയെഴുതുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷാഫീസ്: 1075 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 550 രൂപ.

അപേക്ഷ: research.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫീസ് രസീത് എന്നിവ Registrar, University of Kerala, Palayam, Thiruvananthapuram എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

Content Highlights: Kerala University PhD Entrance Exam: Apply by 29 February