പരീക്ഷാ രജിസ്‌ട്രേഷന്‍

:ഒന്നാം വര്‍ഷ ബി.എസ് സി മെഡിക്കല്‍ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014, 2016 സ്‌കീം), ഒന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014, 2016 സ്‌കീം) എന്നീ പരീക്ഷകള്‍ക്ക് 20 വരെയും സെക്കന്‍ഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 15 മുതല്‍ 24 വരെയും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം.

ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

:നാലാം സെമസ്റ്റര്‍ എം.ഫാം ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി ഡെസ്സര്‍ട്ടേഷന്‍ പ്രാക്ടിക്കല്‍, അവസാനവര്‍ഷ ഡിപ്ലോമ ആയുര്‍വേദ റെഗുലര്‍ തിയറി എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

:സെക്കന്‍ഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി, ഒന്നാം വര്‍ഷ ബി.ഡി.എസ്. ഡിഗ്രി സപ്ലിമെന്ററി (2016, 2010 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീ ടോട്ടലിങ് ഫലം

:മൂന്നാം വര്‍ഷ ബി.പി.ടി. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: kerala university of health sciences notifications