പരീക്ഷാഫലം

:ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്. ബി.എസ് സി മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ - 2019 അഡ്മിഷന്‍, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015- 17 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയപരീക്ഷത്തീയതി

:നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. പരീക്ഷകള്‍ നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകള്‍ ഡിസംബര്‍ 1 മുതലും നടത്തും.

അപേക്ഷ ക്ഷണിച്ചു

:കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ 'ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് കോഴ്സി'ന് അപേക്ഷിക്കാം. ഫോണ്‍: 9207639544, 9349439544.

യൂറോപ്യന്‍ യൂണിയന്‍ നെക്സ്റ്റ് ഫുഡ് പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന അഗ്രോ ഇക്കോളജി കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് https://keralauniversity.ac.in/news, 8281989169.

വാക് -ഇന്‍-ഇന്റര്‍വ്യൂ

:കേരള സര്‍വകലാശാല ഫിസിക്‌സ് വകുപ്പിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 24-ന് സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ യോഗ്യത, പ്രവൃത്തിപരിചയം, എലിജിബിലിറ്റി തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം.

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ

:കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ അന്താരാഷ്ട്ര സഹകരണത്തോടെ നടക്കുന്ന പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുടെ രണ്ട് ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20.

Content Highlights: kerala university notifications