പരീക്ഷാഫലം

ഓഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഇക്കണോമിക്‌സ്(പ്രൈവറ്റ് രജിസ്ട്രേഷന്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം. 18 മുതല്‍ ഹാള്‍ടിക്കറ്റുമായി സെക്ഷനില്‍നിന്ന് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്(2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി & 2013 അഡ്മിഷന്‍ മേഴ്സിചാന്‍സ്) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്(351), ബി.വോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്(352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ്-19 കാരണം മേയില്‍ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.സി.ആര്‍. ബി.എ./ബി.എസ്സി./ബി.കോം. പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവയടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 17-ന് മുമ്പായി പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം.

പ്രാക്ടിക്കല്‍

ജനുവരി 13 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.(എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2014 അഡ്മിഷന്‍) ബി.എസ്സി. മാത്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 14, 17 തീയതികളില്‍ നടത്തും.

ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്സി. ഫിസിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 20-ന് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.

ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യു. പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 13-ന് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും.

പിഎച്ച്.ഡി. രജിസ്ട്രേഷന്‍

ജനുവരി മുതല്‍ പിഎച്ച്.ഡി.ക്ക് പുതിയ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ ആരംഭിച്ചതിനാല്‍ ഇനിയും പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസര്‍ച്ച് ഗൈഡുകളായ അധ്യാപകരും സര്‍വകലാശാല അംഗീകൃത ഗവേഷണകേന്ദ്രങ്ങളും ജനുവരി സെഷനിലെ ഗവേഷണ വിദ്യാര്‍ഥികളെ അവരുടെ കീഴില്‍ ഗവേഷണത്തിന് അനുവദിക്കപ്പെടാന്‍ 15 മുന്‍പായി അവരവരുടെ പ്രൊഫൈല്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കണം.

പിഎച്ച്.ഡി. രജിസ്ട്രേഷന്‍: ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണമില്ല

2022 ജനുവരി 2022 സെഷന്‍ പിഎച്ച്.ഡി. രജിസ്ട്രേഷന് ആര്‍ക്കിയോളജി, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ഡെമോഗ്രഫി ആന്‍ഡ് പോപ്പുലേഷന്‍ സ്റ്റഡീസ്, ജ്യോഗ്രറി, ജര്‍മ്മന്‍, റഷ്യന്‍, തിയേറ്റര്‍ ആര്‍ട്സ് ആന്‍ഡ് ഫിലിം ഏസ്തറ്റിക് ഫോര്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒഴിവുകളില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നതല്ല.

രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് കോഴ്സുകള്‍

കേരള സര്‍വകലാശാലയുടെ കീഴിലുള്ള രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15-ലേക്ക് നീട്ടി. പ്രവേശനപ്പരീക്ഷയും അഭിമുഖവും 24-ന്. ഫെബ്രുവരി രണ്ടിന് ക്ലാസ് തുടങ്ങും.

പരീക്ഷത്തീയതി നീട്ടി

ജനുവരി എട്ടിന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ നടത്താനിരുന്ന വെള്ളിയമ്പലവന മുനിവര്‍, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവന്‍കൂര്‍ പ്രൈസ് എന്നിവയുടെ പരീക്ഷ ജനുവരി 22-ലേക്ക് മാറ്റി. 12 വരെ അപേക്ഷിക്കാം.

Content Highlights: kerala university latest notifications