വൈവ വോസി

പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ 10-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യു. പ്രോഗ്രാമിന്റെ വൈവ വോസി 21-ലേക്ക് മാറ്റി.

ടൈംടേബിള്‍

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 15 ന് തുടങ്ങും.

സ്പെഷ്യല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ ആന്റ് സപ്ലിമെന്ററി - 2015 സ്‌കീം), കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (4/2021) റെഗുലര്‍, നാലാം സെമസ്റ്റര്‍ ബി.ടെക്. (9/2021) റെഗുലര്‍, ആറാം സെമസ്റ്റര്‍ ബി.ടെക്.(9/2021) റെഗുലര്‍ എന്നീ പരീക്ഷകള്‍ കോവിഡ് കാരണം എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ സ്പെഷ്യല്‍ പരീക്ഷയ്ക്കായി 10-ന് മുന്‍പായി പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കണം. അപേക്ഷിക്കണം

സൂക്ഷ്മപരിശോധന

ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) സെപ്റ്റംബര്‍ 2020, ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2008 സ്‌കീം) സെപ്റ്റംബര്‍ 2020 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ 6 മുതല്‍ 8 വരെ തീയതികളിലെത്തണം.

എം.എ.മ്യൂസിക്

മ്യൂസിക് പഠനവകുപ്പില്‍ എം.എ.മ്യൂസിക് സീറ്റൊഴിവുണ്ട്. 6-ന് രാവിലെ 10-ന് സ്പോട്ട് അഡ്മിഷന്‍ നടത്തും.

എസ്.ടി. സീറ്റൊഴിവ്

കൊമേഴ്സ് പഠനവകുപ്പില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്‍ഡ് മാരിടൈം ലോ പ്രോഗ്രാമിന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. 6-ന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പിലെത്തണം.

Content Highlights: Kerala University Latest Notifications