കേരള സര്‍വകലാശാല ബി. എഡ്. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് admissions.keralauniverstiy.ac.in പ്രസിദ്ധപ്പെടുത്തി. ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 30 വരെ സമയമുണ്ടാകും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റംവരാന്‍ സാധ്യതയുണ്ട്. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

Content Highlights: Kerala University Bed Trail allotment