ന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുമുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നുവരെ www.cee.kerala.gov.in വഴി ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള സൗകര്യം ലഭിക്കും.

എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. 

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയിരിക്കും. വിവരങ്ങള്‍ക്ക്: 0471-2525300.

Content Highlights: Kerala engineering, Pharmacy, Architecture option registration started