കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തില്‍ മാറ്റംവരുത്താമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. നിലവില്‍ മുംബൈ, ഡല്‍ഹി, ദുബായ് എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത കേന്ദ്രങ്ങള്‍ തമ്മിലോ കേരളത്തിലെ കേന്ദ്രത്തിലേക്കോ മാറ്റം അനുവദിക്കും.

കേരളത്തില്‍ കേന്ദ്രം തിരഞ്ഞെടുത്തവര്‍ക്ക് കേരളത്തിന് പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങളിലേക്കും മാറ്റം അനുവദിക്കും. കേരളത്തിലെ വിവിധ ജില്ലകളിലെ പരീക്ഷാകേന്ദ്രം മാറ്റുന്നതിന് അവസരം ലഭിക്കില്ല. www.cee.kerala.gov.in വഴി KEAM 2020 Candidate Portal മുഖേന ജൂണ്‍ 27-ന് ഉച്ചയ്ക്ക് നാലുവരെ സമയം അനുവദിക്കും. ഫീസ് ഓണ്‍ലൈനായിമാത്രം അടയ്ക്കാന്‍ പിന്നീട് അവസരം നല്‍കും.

Content Highlights: KEAM Exam centre can be change through candidate portal