ന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, കോഴ്സുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inല്‍ പട്ടിക പരിശോധിക്കാം. 

സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വശ്രയ കോളേജുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 21 മുതല്‍ 25 വരെ ബന്ധപ്പെട്ട കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണം. പ്രവേശന സമയക്രമം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രകൃതിക്ഷോഭം, കോവിഡ്-19 എന്നിവകാരണം അലോട്ട്മെന്റ് ലഭിച്ച സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

സര്‍ക്കാര്‍ കോളേജില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ഒടുക്കി www.cee.kerala.gov.in ല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈനായി പ്രവേശനം നേടണം.  വിവരങ്ങള്‍ക്ക്: 0471- 2525300

സ്‌പോര്‍ട്സ്, ഭിന്നശേഷി ക്വാട്ട ലിസ്റ്റ്

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സിലേക്കുള്ള സ്‌പോര്‍ട്സ് ക്വാട്ട ലിസ്റ്റും ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ ഭേദഗതി വരുത്തിയ ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു