എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ അഗ്രികള്‍ച്ചര്‍/ വെറ്ററിനറി/ ഫോറസ്ട്രി/ ഫിഷറീസ് കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്ട്രേഷന് നടത്തുന്നതിനുള്ള സമയം 06.07.2019-ല്‍ നിന്നും 07.07.2019 രാവിലെ പത്ത് മണി വരെ ദീര്‍ഘിപ്പിച്ചു.
പ്രസ്തുത സമയത്തിനുള്ളില്‍ നല്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് 08.07.2019 തിങ്കളാഴ്ച www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
ഹൈല്‍പ് ലൈന്‍ നമ്പറുകള്‍: 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)
Content Highlights: KEAM 2019: Option Registration Date Extended