വിദൂരവിദ്യാഭ്യാസം സമ്പര്‍ക്ക ക്ലാസുകള്‍

വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ 20, 21 തീയതികളില്‍ കണ്ണൂര്‍ എസ്.എന്‍. കോളേജ്, കാഞ്ഞങ്ങാട് എന്‍.എ.എസ്. കോളേജ് പഠനകേന്ദ്രങ്ങളില്‍ രാവിലെ 10-മുതല്‍ വൈകീട്ട് നാലുവരെ നടത്തും. വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍.

ടൈംടേബിള്‍

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന എട്ടാംസെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2007 അഡ്മിഷന്‍ മുതല്‍), ഏപ്രില്‍ 2020 പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2007-മുതല്‍ 2010-വരെയുള്ള അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ അവസാന അവസരമാണ്.

Content Highlights: kannur university notifications