പുനഃപ്രവേശനവും കോളേജ് മാറ്റവും

:അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും സര്‍വകലാശാലയുടെ പഠനവകുപ്പുകളിലും സെന്ററുകളിലും 202122 അക്കാദമിക വര്‍ഷത്തെ ബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ് സെമസ്റ്റര്‍) ബിരുദാനന്തരബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ് സെമസ്റ്റര്‍എം.സി.എ. 2019 അഡ്മിഷന്‍) ബി.എ. എല്‍എല്‍.ബി. പ്രോഗ്രാമിലേക്കും (മൂന്ന്, ആറ്, എട്ട്, 10 സെമസ്റ്റര്‍) പുനഃപ്രവേശനം നടക്കും.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 202122 അക്കാദമിക വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ (നാല്, ആറ് സെമസ്റ്റര്‍) കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാര്‍ഥികള്‍ നവംബര്‍ 26 വരെ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കം. വിശദാംശങ്ങള്‍ വെബ്‌സൈറ്റിലെ (www.kannuruniverstiy.ac.in) അനൗണ്‍സ്‌മെന്റ്‌സ് ലിങ്കില്‍ ഉണ്ട്.

എം.എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി സീറ്റ് ഒഴിവ്

:പാലയാട് ഡോ. ജാനകി അമ്മാള്‍ കാമ്പസില്‍ ഒന്നാം വര്‍ഷ എം.എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമില്‍ ജനറല്‍/ഇ.ഡബ്ല്യു.എസ്/എസ്.ടി./എസ്.സി./ഒ.ഇ.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

ബി.എസ്‌സി. ലൈഫ് സയന്‍സ് വിഷയങ്ങള്‍/കെമിസ്ട്രി/ഫിസിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ് യോഗ്യതയുള്ളവര്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം പാലയാട് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്‍ഡ് മൈക്രോബയോളജി വകുപ്പില്‍ 12ന് രാവിലെ 11ന് മുന്പായി ഹാജരാകണം. യോഗ്യതാപരീക്ഷയിലെ ഭാഷാ ഇതര വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഫോണ്‍ 9110468045.

എം.എസ്‌സി. ജ്യോഗ്രഫി സീറ്റ് ഒഴിവ്

:എം.എസ്‌സി. ജ്യോഗ്രഫി കോഴ്‌സില്‍ എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവര്‍ 11ന് രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 9447085046.

Content Highlights: Kannur University news