സമ്പര്‍ക്ക ക്ലാസ്

സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ 15, 16 തീയതികളില്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ) നടക്കും. കണ്ണൂര്‍ എസ്.എന്‍., പിലാത്തറ സെയ്ന്റ് ജോസഫ്, തളിപ്പറമ്പ് സര്‍ സയ്യിദ്, കാഞ്ഞങ്ങാട് എന്‍.എ.എസ്. കോളേജുകളാണ് പഠനകേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

പഠനസഹായി വിതരണം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍, കണ്ണൂര്‍ കെ.എം.എം. ഗവ. വിമന്‍സ്, കണ്ണൂര്‍ എസ്.എന്‍. കോളേജുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാംവര്‍ഷ ബി.കോം. ബിരുദവിദ്യാര്‍ഥികളുടെ സ്വയംപഠനസഹായികള്‍ 15-ന് വിതരണം ചെയ്യും. ബി.എ., ബി.ബി.എ. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സ്വയംപഠനസഹായി വിതരണം 17-നാണ്. സര്‍വകലാശാല താവക്കര കാമ്പസാണ് വിതരണകേന്ദ്രം. സര്‍വകലാശാല നല്‍കിയ ഐ.ഡി. കാര്‍ഡ്, ഫീസ് അടച്ചതിന്റെ രസീത് എന്നിവ ഹാജരാക്കണം.

തളിപ്പറമ്പ് സര്‍ സയ്യിദ്, പയ്യന്നൂര്‍ പയ്യന്നൂര്‍, മാടായി സി.എ.എസ്. കോളേജുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ സ്വയംപഠനസഹായികളുടെ വിതരണം 14-ന് പിലാത്തറ സെയ്ന്റ് ജോസഫ് കോളേജില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് വിതരണം. സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, ട്യൂഷന്‍ ഫീസ് അടച്ചതിന്റെ ചലാന്‍ എന്നിവ ഹാജരാക്കണം.

തീയതി നീട്ടി

അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2021) പരീക്ഷകള്‍ക്കുള്ള അപേക്ഷകളുടെ പകര്‍പ്പും ചലാനും സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 13-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി.

ടൈം ടേബിള്‍

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2021 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. ഫെബ്രുവരി മൂന്നിന് നടക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2021 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവ

പത്താം സെമസ്റ്റര്‍ ബി.എ. എല്‍.എല്‍.ബി. റെഗുലര്‍, മേയ് 2021 കോഴ്സ് വൈവ 18-ന് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

Content Highlights: kannur university latest notifications