തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ (ഏപ്രില്‍ 2021) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യേണ്ട തീയതി 13 വരെ നീട്ടി.

പ്രായോഗിക പരീക്ഷകള്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്സി. ഡിഗ്രി (സി.ബി.എസ്.എസ്.- റെഗുലര്‍/ സപ്ലിമെന്ററി) ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകള്‍ ചുവടെ സൂചിപ്പിച്ച തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ തുടങ്ങും. എം.എസ്സി. സുവോളജി- ഡിസംബര്‍ 10, എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ്-10, എം.എസ്സി. ഇലക്ട്രോണിക്സ്-13, എം.എസ്സി. കൗണ്‍സലിങ് സൈക്കോളജി- 13, എം.എസ്സി. ജിയോളജി- 13, എം.എസ്സി കംപ്യൂട്ടര്‍ സയന്‍സ്- 23. പരീക്ഷ ടൈം ടേബിള്‍ വെബ് സൈറ്റില്‍. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളേജുമായി ബന്ധപ്പെടണം.

എല്‍എല്‍.എം. പ്രവേശനം

മഞ്ചേശ്വരം നിയമപഠനവകുപ്പില്‍ 2021-22 വര്‍ഷത്തിലേക്കുള്ള എല്‍എല്‍.എം. പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. എസ്.സി.- മൂന്ന്, എസ്.ടി.-ഒന്ന്. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14-ന് രാവിലെ 11-ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം. ഫോണ്‍: 9961936451

പരീക്ഷാ പരിഷ്‌കരണ കമ്മിഷന്‍ സിറ്റിങ്

സര്‍വകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണത്തിനായി ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ നിയമിച്ച പരീക്ഷാ പരിഷ്‌കരണ കമ്മിഷന്റെ സിറ്റിങ് ഡിസംബര്‍ 20-ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കും. പ്രസ്തുത വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് examreformcommission@gmail.com എന്ന മെയില്‍ ഐഡിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ 16-നോ അതിനു മുന്‍പോ സമര്‍പ്പിക്കണം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്റോള്‍മെന്റ് നമ്പര്‍

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ പ്രോഗ്രാമില്‍ (2020 പ്രവേശനം) രജിസ്റ്റര്‍ ചെയ്തവരുടെ എന്റോള്‍മെന്റ് നമ്പര്‍ വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസുകള്‍

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ 11, 12 തീയതികളിലായി എസ്.എന്‍. കോളേജ് കണ്ണൂര്‍, എന്‍.എ.എസ്. കോളേജ് കാഞ്ഞങ്ങാട്, സെയ്ന്റ് ജോസഫ് കോളേജ് പിലാത്തറ, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ് എന്നീ പഠനകേന്ദ്രങ്ങളില്‍ നടത്തും.

പ്രൈവറ്റ് രജിസ്ട്രേഷന്‍ തീയതി നീട്ടി

2021-22 അധ്യയനവര്‍ഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴയില്ലാതെ 14 വരെയും പിഴയോടുകൂടി 22 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് 31-ന് മുന്‍പ് സര്‍വകലാശാലയില്‍ ലഭിക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0497 2715183, 0497 2715185.

Content Highlights: Kannur University latest notifications