തത്സമയ പ്രവേശനം

തലശ്ശേരി നിയമപഠനവകുപ്പില്‍ 2021-22 വര്‍ഷത്തേക്കുള്ള ബി.എ. എല്‍എല്‍.ബി.ക്ക് എസ്.ടി. രണ്ട് സീറ്റ്, എല്‍എല്‍.എം. എസ്.ടി. ഒരുസീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എട്ടിന് 11-ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം. ഫോണ്‍: 9961936451.

പ്രായോഗിക പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, സൈക്കോളജി, ബി.കോം. (ഇന്‍ഫമാറ്റിക്‌സ് സ്‌കില്‍സ്) റഗുലര്‍/സപ്‌ളിമെന്ററി ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകള്‍ ഏഴുമുതല്‍ അതത് കോളേജുകളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് (സി.ബി.എസ്.എസ്.-റഗുലര്‍/ സപ്ലിമെന്ററി), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകള്‍ ഒന്‍പതുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.

Content Highlights: Kannur University latest notifications