കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 26 വരെ നീട്ടി.

യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദം. 

പ്രായം: 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. 

അപേക്ഷാ ഫീസ്: 300 രൂപ. 

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 300/രൂപ ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ (NEFT)ആയോ, ഇപേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍:  icjcalicut@gmail.com, ഫോണ്‍: 9447777710, 04952727869, 2721860. 

Content Highlights: Journalism PG diploma application date extended