ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള പരീക്ഷ സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ തീയതികളില്‍ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷാചുമതല.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഓഗസ്റ്റ് 27-ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. https://jnuexams.nta.ac.in എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. പരീക്ഷ (എം.സി.ക്യൂ.) ഓണ്‍ലൈനായിരിക്കും. 

പ്രവേശനത്തിന്റെ ഭാഗമായി അഭിമുഖം ആവശ്യമായ കോഴ്സുകളില്‍ അതും ഓണ്‍ലൈനായിട്ടാവും നടത്തുക.

Content Highlights: JNU entrance exam from September 20