നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജനുവരി ആറ് മുതല്‍ ഒമ്പത് വരെ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ ഫലം പ്രഖ്യാപിച്ചു. 11 ലക്ഷത്തിലേറെപ്പേര്‍ എഴുതിയ പരീക്ഷയുടെ ഫലം റെക്കോഡ് വേഗത്തിലാണ് എന്‍.ടി.എ പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ ഒമ്പത് പേര്‍ 100 പെര്‍സെന്റൈല്‍ നേടി.
വിദ്യാര്‍ഥികള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫലം പരിശോധിക്കാവുന്നതാണ്. ബി.ഇ, ബി.ടെക് കോഴ്‌സുകളിലേക്ക് 8,69,010 പേരും 1,38,409 പേര്‍ ബി.ആര്‍ക്ക് കോഴ്‌സിലേക്കും 59,003 പേര്‍ ബി. പ്ലാനിങ് കോഴ്‌സുകളിലേക്കുമാണ് പരീക്ഷയെഴുതിയത്.
പരീക്ഷയില്‍ ആദ്യ 2,24,000 സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാം. ഏപ്രിലിലാണ് അടുത്ത ജെ.ഇ.ഇ മെയിന്‍ പരീക്ഷ. ഫെബ്രുവരിയില്‍ വിശദമായ വിജ്ഞാപനം എന്‍.ടി.എ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Content Highlights: JEE Main Results Published; Nine Candidates Scored 100 Percentile