നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ അപേക്ഷയിലെ തെറ്റുതിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കറക്ഷന്‍ വിന്‍ഡോയിലേക്കുള്ള ലിങ്ക് മാര്‍ച്ച് 16 രാത്രി 11.50 വരെ ആക്ടീവ് ആയിരിക്കും.

അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനായി വിദ്യാര്‍ഥികള്‍ പ്രത്യേകം ഫീസ് ഒടുക്കേണ്ടിവരും. ഏപ്രില്‍ അഞ്ച് മുതല്‍ 11 വരെയാണ് ഇത്തവണത്തെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ നടക്കുക. ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ളവ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ., ബി.ടെക്., ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്.

ഇത്തവണ മുതല്‍ ജെഇഇ പേപ്പര്‍, ചോദ്യഘടന എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക്  മൂന്നു പേപ്പറുണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങള്‍ക്കുള്ളതാണ് അവ. പ്രവേശനപദ്ധതിയനുസരിച്ച് ഒരാള്‍ക്ക് ഒന്നോ കൂടുതലോ പേപ്പറുകള്‍ അഭിമുഖീകരിക്കാം.

Content Highlights: JEE Main 2020 Application Correction Window will be open unlill 16 March