ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശന യോഗ്യതാ മാനദണ്ഡങ്ങളും ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് പരീക്ഷാ തീയതിയും ഈമാസം ഏഴിനു പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നാലുസെഷനുകളായാണ് ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ നടത്തുക. ഫെബ്രുവരി 23 മുതല്‍ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാര്‍ച്ച് 15 മുതല്‍ 18, ഏപ്രില്‍ 27 മുതല്‍ 30, മേയ് 24 മുതല്‍ 28 എന്നിങ്ങനെയാകും പരീക്ഷകള്‍.

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ പത്തുവരെ നടത്തുമെന്നും ഫലം ജൂലായ് 15ന് പ്രഖ്യാപിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.

Content Highlights: JEE advanced date will be announced in January 7, JEE main, CBSE