തിരുപ്പതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസ് മേഖലകളിലാണ് അവസരം.

ഓരോ മേഖലയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയും ജയിച്ചിരിക്കേണ്ട ദേശീയതല യോഗ്യതാ പരീക്ഷയും:

ബയോളജി: ബയോളജിക്കല്‍ സയന്‍സസ് (എല്ലാ മേഖലകളും), ഇക്കോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, മെഡിക്കല്‍ സയന്‍സസ്, എന്‍ജിനിയറിങ് എന്നിവയിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ തുല്യബിരുദം. ജെ.ജി.ഇ.ഇ.ബി.ഐ. എല്‍.എസ്. (2021)/ ജാം 2021 (ബയോളജിക്കല്‍ സയന്‍സസ്/ബയോടെക്‌നോളജി).

കെമിസ്ട്രി: ബി.എസ്സി. (ജനറല്‍)/ ബി.എസ്സി. മേജര്‍ -കെമിസ്ട്രി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/ബയോളജി, എന്‍ജിനിയറിങ് (ബി.ഇ./ബി.ടെക്.) തുല്യ ബിരുദം, ജാം 2021 കെമിസ്ട്രി.

മാത്തമാറ്റിക്‌സ്: ബി.എസ്സി./തുല്യ ബിരുദം, ജാം 2021 (മാത്തമാറ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്)/സാധുവായ എന്‍.ബി.എച്ച്.എം. സ്‌കോളര്‍ഷിപ്പ്.

ഫിസിക്‌സ്: ബി.എസ്സി. /ബി.ഇ./ബി.ടെക്./തുല്യ യോഗ്യത, ജാം 2021 (ഫിസിക്‌സ്)/ജസ്റ്റ് 2021 ഫിസിക്‌സ്. എല്ലാ കോഴ്‌സുകള്‍ക്കും യോഗ്യതാ പരീക്ഷയില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5 വേണം.

പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണുള്ളത്. നിശ്ചിത ബ്രാഞ്ചില്‍ എം.ഇ./എം. ടെക്, ബി.ഇ./ബി.ടെക്, നിശ്ചിത സയന്‍സ് വിഷയത്തില്‍ മാസ്റ്റേഴ്‌സ്, എം.വി.എസ്.സി., എം.ബി.ബി.എസ്. എന്നിവയിലൊന്നുള്ളവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് ഒരു ദേശീയതല യോഗ്യതാ പരീക്ഷാജയം/ഫെലോഷിപ്പ് വേണം. മാര്‍ക്ക് വ്യവസ്ഥയുമുണ്ട്.

രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനത്തിന്റെ വിശദമായ വിദ്യാഭ്യാസയോഗ്യത http://www.iisertirupati.ac.in/-ലെ പ്രവേശന വിജ്ഞാപനങ്ങളുടെ ലിങ്കുകളില്‍ ഉണ്ട്. അപേക്ഷ മേയ് 23 വരെ നല്‍കാം. യോഗ്യതാ പ്രോഗ്രാം അന്തിമവര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ സൈറ്റില്‍.

Content Highlights: Integrated Phd in Thirupathy IISER