പ്ലസ്ടു, ബിരുദ വിദ്യാര്‍ഥികള്‍ക്കായി പുസ്തക നിരൂപണ മല്‍സരമൊരുക്കി ഭുവനേശ്വറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്. ഓണ്‍ലൈന്‍ മല്‍സരമാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത ഭാഷകളിലേയും, വിഭാഗങ്ങളിലേയും പുസ്തകങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് നിരൂപണം നടത്താം. 

പരമാവധി 3-5 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ രൂപത്തിലാണ് നിരൂപണം തയ്യാറാക്കി അയയ്‌ക്കേണ്ടത്. ഇംഗ്ലീഷുള്‍പ്പടെ ഇന്ത്യന്‍ ഷെഡ്യൂളിലുള്‍പ്പെടുത്തിയിട്ടുള്ള ഏത് ഭാഷയില്‍ വേണമെങ്കിലും വിഡിയോ നിര്‍മിക്കാം.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജൂണ്‍ 20-വരെ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 22-നാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7377686582 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Content Highlights: IITTM, Bhubaneswar conducts Book Review Competition for Plus two, UG Students

Search Results

Web resul