ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. ബി.എസ്. (നാലുവര്‍ഷം), ബി.എസ്. - എം.എസ്. ഡ്യുവല്‍ ഡിഗ്രി (അഞ്ചുവര്‍ഷം) പ്രവേശനത്തിനുള്ള സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ബോര്‍ഡ് (എസ്.സി.ബി.), കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍യോജന (കെ.വി.പി.വൈ.) വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. 

നേരത്തെയിത് മേയ് 20 വരെയായിരുന്നു. കോവിഡ്-19നെത്തുടര്‍ന്ന് ഐസര്‍ ആപ്റ്റിറ്റിയൂട് ടെസ്റ്റും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iiseradmission.in/

Content Highlights: IISER SCB KVPY Application date extended