തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും ഫലം പരിശോധിക്കാം. സെപ്റ്റംബര്‍ 22 മുതല്‍ 26 വരെയാണ് പരീക്ഷ നടത്തിയത്. 

പാസ്സായവര്‍ക്ക് പുതിയ മാർക്ക്ലിസ്റ്റ് ലഭിക്കും. അതുപയോഗിച്ച് ഉന്നത പഠനത്തിനായി അപേക്ഷിക്കാം. ജൂലൈയിലാണ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 3.75 ലക്ഷം കുട്ടികളെഴുതിയ പരീക്ഷയില്‍ 85.13 ശതമാനം പേരാണ് വിജയിച്ചത്. 

Content Highlights: HSE, VHSE say, improvement results declared, check result