നുവരി അഞ്ചിന് നടക്കുന്ന നാലാംവര്‍ഷ ബി.പി.ടി. ഡിഗ്രി സപ്ലിമെന്ററി (2010, 2012 ആന്‍ഡ് 2016 സ്‌കീം) പരീക്ഷക്ക് 2021 ഡിസംബര്‍ ആറു മുതല്‍ 13 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ചെയ്യാം.

ഫെബ്രുവരിയില്‍ നടക്കുന്ന എം.പി.എച്ച്. പാര്‍ട്ട് II സപ്‌ളിമെന്ററി (2017 സ്‌കീം) പരീക്ഷയുടെ ഡെസര്‍ട്ടേഷന്‍ 1655/-രൂപ ഫീസോടുകൂടി ഓണ്‍ലൈന്‍ ആയി സര്‍വകലാശാലയില്‍ ഡിസംബര്‍ 15-നകം സമര്‍പ്പിക്കണം.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മെഡിക്കല്‍ പി.ജി. ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ ആറിന് തുടങ്ങുന്ന മെഡിക്കല്‍ പി.ജി. ഡിഗ്രി (എം.ഡി./എം.എസ്.) സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 13-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ഫാം.ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2017 ആന്‍ഡ് 2019 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 13-ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, ഡിസംബര്‍ 13-ന് തുടങ്ങുന്ന തേര്‍ഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി പാര്‍ട്ട് II സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

ഒന്നാംവര്‍ഷ എം.എസ്സി. നഴ്‌സിങ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 28 മുതല്‍ ജനുവരി ഏഴുവരെ നടത്തുന്നു.

ഒക്ടോബറില്‍ നടത്തിയ സെക്കന്‍ഡ് ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Content Highlights: Health University Latest Notifications