കാലിക്കറ്റ് സര്‍വകലാശാല പി.ജി. പ്രവേശനം ഒന്നാം അലോട്ട്മെന്റ് admission.uoc.ac.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും 18-ന് വൈകീട്ട് അഞ്ചിനുമുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പുവരുത്തണം.

ഫീസടയ്ക്കാത്തവര്‍ അലോട്ട്മെന്റില്‍നിന്ന് പുറത്താകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. അല്ലാത്തപക്ഷം തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ളത് നഷ്ടപ്പെടുന്നതുമാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. രണ്ടാം അലോട്ട്മെന്റിനുശേഷം കോളേജുകളില്‍ പ്രവേശനം നേടാം.

Content Highlights: first allotment for P.G admission in calicut university published