ഫിനാന്‍സ് മേഖലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) അപേക്ഷ ക്ഷണിച്ചു. റെസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന പ്രോഗ്രാമാണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്/തത്തുല്യ ക്യൂമിലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് (സി.ജി.പി.എ.) ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സാധുവായ കാറ്റ് 2019/ജി.ആര്‍.ഇ./ജി.മാറ്റ്. സ്‌കോര്‍ ഉണ്ടായിരിക്കണം. ജി.ആര്‍.ഇ./ജി.മാറ്റ്. സ്‌കോര്‍, 2019 ജനുവരി ഒന്നിനും 2020 മാര്‍ച്ച് 20-നും ഇടയ്ക്ക് നേടിയതാകണം.

എലിജിബിലിറ്റി പരീക്ഷകളിലെ നിശ്ചിത സെക്ഷനുകളില്‍ പ്രോസ്പക്ടസ് പ്രകാരമുള്ള സെക്ഷണല്‍ പെര്‍സന്റൈല്‍ കട്ട് ഓഫ് വേണം. കൂടാതെ 10, 12 ക്ലാസുകള്‍ക്ക് ബാധകമാക്കിയ കട്ട് ഓഫും ഉണ്ടായിരിക്കണം.

യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സ്‌കോര്‍, അക്കാദമിക് പെര്‍ഫോമന്‍സ്, പ്രവൃത്തിപരിചയം, പ്രോഗ്രാം അനുയോജ്യതാ സ്‌കോര്‍, ജെന്‍ഡര്‍ ഡൈവേഴ്‌സിറ്റി സ്‌കോര്‍ എന്നിവ പരിഗണിച്ചുതയ്യാറാക്കുന്ന അഗ്രിഗേറ്റ് ഇന്‍ഡക്‌സ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റിങ് നടത്തുക.

തുടര്‍ന്ന് റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ കോഴിക്കോട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഏപ്രില്‍/മേയ് മാസങ്ങളില്‍ നടത്തും. സെഷന്‍ ജൂലായില്‍ തുടങ്ങും. അപേക്ഷ മാര്‍ച്ച് 31-നകം https://iimk.ac.in/academics/pgpfinance വഴി നല്‍കാം.

Content Highlights: Finance PGP at IIM Kozhikode; Apply by 31 March