തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി. ആരോഗ്യ സർവകലാശാല, കേരള, എം.ജി., കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല.

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ.ടി. പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല.

തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡും അറിയിച്ചു.