സാങ്കേതികവിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടിന് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ ആരംഭിക്കും.

റിവിഷന്‍ (2015) സ്‌കീമില്‍ ഉള്‍പ്പെട്ട ആറാംസെമസ്റ്റര്‍ (റെഗുലര്‍/ സപ്ലിമെന്ററി), ഒന്നുമുതല്‍ അഞ്ചുവരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള പോളിടെക്‌നിക് കോളേജിലേക്ക് പരീക്ഷാകേന്ദ്രം മാറ്റിനല്‍കിയിട്ടുണ്ട്. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് അവരുടെ ലോഗിനില്‍നിന്ന് ജൂണ്‍ നാലുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: Engineering diploma exams to be conducted from 8th June