കേരളത്തിലെ സർക്കാർ/എയ്ഡഡ് കോളേജുകളിൽ എൻജിനീയറിങ് (ബി.ടെക്.)/ആർക്കിടെക്ചർ (ബി.ആർക്) കോഴ്സുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും. ഓഗസ്റ്റ് 21-ന് തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിൽ വെച്ചായിരിക്കും സ്പോട്ട് അലോട്ട്മെന്റ്.

താത്‌പര്യമുള്ളവർ, അന്നുരാവിലെ ഒൻപതിന് കോളേജിൽ ഹാജരായി കൗൺസലിങ്ങിന് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ടോക്കൺ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ലഭിക്കൂ. വിവിധ കോളേജുകൾ, ബ്രാഞ്ചുകൾ, കാറ്റഗറികൾ എന്നിവയിലായി മൊത്തം 339 ഒഴിവുകളുണ്ട്.

*കോളേജ് തിരിച്ചുള്ള ഒഴിവുകൾ: കണ്ണൂർ-14, ഇടുക്കി, വയനാട്-63 വീതം, പാലക്കാട്-28, തിരുവനന്തപുരം (ശ്രീകാര്യം)-20, തിരുവനന്തപുരം (ബാർട്ടൺ ഹിൽ), തൃശ്ശൂർ-12, കോഴിക്കോട്-34, കോട്ടയം-15, എം.എ.സി. കോതമംഗലം-24, ടി.കെ.എം. കൊല്ലം-21, എൻ.എസ്.എസ്. പാലക്കാട്- 33

*ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകൾ: അപ്ലൈഡ് ഇലക്‌ട്രോണിക്സ്-19, ആർക്കിടെക്ചർ-3, സിവിൽ-37, കെമിക്കൽ-10, കംപ്യൂട്ടർ സയൻസ്-35, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-66, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-64, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ-4, ഇൻഡസ്ട്രിയൽ-4, ഇൻഫർമേഷൻ ടെക്നോളജി-32, മെക്കാനിക്കൽ-61, പ്രൊഡക്ഷൻ-4

*കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ: സ്റ്റേറ്റ് മെറിറ്റ്- 245, ഈഴവ-28, മുസ്‌ലിം-17, പിന്നാക്ക ഹിന്ദു-6, ലാറ്റിൻ ആൻഡ് ആംഗ്ലോ ഇന്ത്യൻ-4, ധീവര-2, വിശ്വകർമ-3, കുശവൻ-1, പിന്നാക്ക ക്രിസ്ത്യൻ-1, പട്ടികജാതി-25, പട്ടികവർഗം-3, എക്സ് സർവീസ്-1, സർവിങ് ഡിഫൻസ്-2, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്-1

വിശദമായ വിജ്ഞാപനം, ഒഴിവുകളുടെ വിശദമായ പട്ടിക എന്നിവ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ വെബ് സൈറ്റായ, www.dte.kerala.gov.in -ൽ അഡ്മിഷൻ ലിങ്കിൽ സർക്കുലേഴ്സ് വിഭാഗത്തിൽ ലഭിക്കും.

Content Highlights: Engineering and Architecture Spot Admission on 21st August