മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കോഴ്സ് താത്കാലിക റാങ്ക് പട്ടിക മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ.യുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.

ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഡിസംബര്‍ ആറിനു വൈകീട്ട് അഞ്ചിന് മുന്‍പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമപട്ടിക ഡിസംബര്‍ ഒമ്പതിനു പ്രസിദ്ധീകരിക്കും.

പ്രവേശനത്തിനുള്ള അഭിമുഖം ഡിസംബര്‍ 13-ന് തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നടക്കും.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഹാജരാകണം. വിവരങ്ങള്‍ക്ക്: www.dme.kerala.gov.in

Content Highlights: Diploma In General Nursing And Midwifery Rank Published