ല്‍ഹി സര്‍ക്കാരിനുകീഴിലുള്ള അഞ്ച് സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള ജോയന്റ് അഡ്മിഷന്‍ കൗണ്‍സലിങ്ങിന് (ജെ.എ.സി.) അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഇന്ദിരാഗാന്ധി ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വിമണ്‍, ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡല്‍ഹി സ്‌കില്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി എന്നിവയിലെ ബി.ഇ/ബി.ആര്‍ക്, ബി. ടെക്+എം.ബി.എ. പ്രവേശനമാണ് ജെ.എ.സി.യുടെ പരിധിയില്‍ വരുന്നത്.

സീറ്റുകളില്‍ 85 ശതമാനം ഡല്‍ഹി റീജണ്‍ ക്വാട്ടയും 15 ശതമാനം ഡല്‍ഹി മേഖലയ്ക്കു പുറത്തുള്ളവര്‍ക്കുള്ള ക്വാട്ടയുമാണ്. ജെ.ഇ.ഇ.മെയിന്‍ പേപ്പര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പൊതുവേ ബി.ടെക് പ്രവേശനം. ബി.ആര്‍ക് പ്രവേശനം നാറ്റ സ്‌കോറും പ്ലസ്ടു മാര്‍ക്കും പരിഗണിച്ചു തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും.

വിശദമായ യോഗ്യതാവ്യവസ്ഥകള്‍, പ്രവേശന നടപടിക്രമം, കൗണ്‍സലിങ് സമയക്രമം, അപേക്ഷ നല്‍കല്‍ തുടങ്ങിയ വിശദാംശങ്ങള്‍ www.jacdelhi.nic.in ലുണ്ട്. ആദ്യറൗണ്ട് കൗണ്‍സലിങ്ങിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 24 രാത്രി 11.59 വരെ നടത്താം.

ഡല്‍ഹി സര്‍വകലാശാല പി.ജി. എന്‍ട്രന്‍സ് ടെസ്റ്റ് ഉത്തരസൂചിക

: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 73 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഉത്തരസൂചിക, ചോദ്യപേപ്പര്‍, പരീക്ഷാര്‍ഥിയുടെ പ്രതികരണങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തി.

21 രാത്രി 11.50 വരെ https://nta.ac.in-ലെ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനത്തില്‍ നല്‍കിയ ലിങ്കില്‍ ഇവ ലഭ്യമാക്കും.

ഉത്തരസൂചികയിന്‍മേല്‍ പരാതി ഉള്ളവര്‍ക്ക് ഒരു സൂചികയ്ക്ക്/ചോദ്യത്തിന് 200 രൂപ നിരക്കില്‍ ഫീസടച്ച് 21 രാത്രി 11.50 വരെ പരാതി നല്‍കാം. തുക ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ്/യു.പി. ഐ. വഴിയോ അടയ്ക്കാം.

content highlights: Delhi engineering college admission for B.Tech, B. Arch