കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 18-നുമുകളില്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ രചനാവൈഭവം പ്രകടിപ്പാക്കാന്‍ അവസരം. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് രചന നടത്താം. ഫിക്ഷന്‍; സയന്‍സ്/ഹിസ്റ്റോറിക്കല്‍/സ്‌പെക്യുലേറ്റീവ്/ ക്രൈം/റൊമാന്‍സ്/ലിറ്റററി തുടങ്ങിയവയില്‍നിന്നൊക്കെ ആകാം.

2000മുതല്‍ 5000 വാക്കുകളില്‍ പൂര്‍ത്തിയാക്കണം. ഭാഷ ഇംഗ്ലീഷാകാം. മറ്റുഭാഷകളില്‍ ബംഗാളിയും തമിഴും ഉള്‍പ്പെടുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും മൗലികസ്വഭാവമുള്ളതുമാകണം. 2022 മേയ് ഒന്നുവരെ രചന എവിടെയും പ്രസിദ്ധീകരിക്കാന്‍ പാടില്ല. മറ്റുഭാഷകളിലെ രചനകള്‍ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തത് രചയിതാവ് നല്‍കിയാല്‍ (വിവര്‍ത്തകനല്ല നല്‍കേണ്ടത്) സ്വീകാര്യമാണ്. രചയിതാവും വിവര്‍ത്തകനും കോമണ്‍വെല്‍ത്ത് രാജ്യക്കാരായിരിക്കണം.

കോമണ്‍വെല്‍ത്ത് ഫൗണ്ടേഷന്‍, കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് എന്നിവ ചേര്‍ന്നുനടത്തുന്ന ഈ മത്സരത്തില്‍ രാജ്യങ്ങളെ അഞ്ചുമേഖലകളിലായി തിരിച്ചിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ, കാനഡ ആന്‍ഡ് യൂറോപ്പ്, കരീബിയന്‍, പസഫിക്.

ഓരോ മേഖലയിലെയും വിജയിക്ക് 2500 പൗണ്ട് (ഏകദേശം രണ്ടരലക്ഷം രൂപ) സമ്മാനം ലഭിക്കും. ഇവരില്‍ ഒരാളെ ഓവറോള്‍ വിജയിയായി തിരഞ്ഞെടുക്കും. സമ്മാനം 5000 പൗണ്ട് (ഏകദേശം അഞ്ചുലക്ഷം രൂപ).

രചനകള്‍ www.commonwealthwriters.org വഴി നവംബര്‍ ഒന്നുവരെ നല്‍കാം. പി.ഡി.എഫ്. ഫോര്‍മാറ്റിലാണ് അപ് ലോഡ് ചെയ്യേണ്ടത്.