മാനേജ്മെന്റ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഫാര്‍മസി മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയുടെ ചോദ്യപ്പേപ്പറും പരീക്ഷാര്‍ഥികള്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി രണ്ട് വരെ ഇത് cmat.nta.nic.in, gpat.nta.nic.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

ഫെബ്രുവരി ഏഴിന് ഫലം പ്രഖ്യാപിക്കുകയെന്ന് എന്‍.ടി.എ നേരത്തെ അറിയിച്ചിരുന്നു. ഉത്തരസൂചിക ഇതിനു മുന്‍പായി പ്രസിദ്ധീകരിച്ചേക്കും.

Content Highlights: CMAT, GPAT Question Paper, Responses Released By NTA