ദേശീയ നിയമ സര്‍വകലാശാലകളിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.എസ്.ഡബ്ല്യു. എല്‍എല്‍.ബി., എല്‍എല്‍.എം. പ്രോഗ്രാമുകളിലെ 2022-'23 അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്), മേയ് എട്ടിന് നടത്തും.

2023-'24 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ക്ലാറ്റ് 2023, 2022 ഡിസംബര്‍ 18-ന് നടത്തും. പരീക്ഷയുടെ ചുമതലയുള്ള കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.

വിശദമായ വിജ്ഞാപനം പിന്നീട് വരും. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) ഉള്‍പ്പെടെ 22 ദേശീയ നിയമ സര്‍വകലാശാലകളാണ് ക്ലാറ്റ് പരിധിയില്‍ വരുന്നത്. വിവരങ്ങള്‍ക്ക്: consortiumofnlus.ac.in

Content Highlights: CLAT exam will be conducted in may 8 2022