ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സിന്റെ (സി.ഐ.എസ്.സി.ഇ.) പത്ത് (ഐ.സി.എസ്.ഇ.), 12 (ഐ.എസ്.സി.) ക്ലാസുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 

പത്തില്‍ 99.98 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.86 ശതമാനവുമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും മെറിറ്റ് ലിസ്റ്റ് ഉണ്ടാകില്ലെന്ന് ബോര്‍ഡ് അറിയിച്ചു. കൂടാതെ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അവസരവും ഉണ്ടാകില്ല. 

ഇന്റേണല്‍ അസസ്മെന്റ് വഴിയാണ് ഫലം തയ്യാറാക്കിയത്. മാര്‍ക്ക് കണക്കു കൂട്ടുന്നതില്‍ പിശകുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുവാനുള്ള അവസരം ലഭിക്കുമെന്ന് സി.ഐ.സി.ഇ. സെക്രട്ടറി ജെറി അരത്തൂണ്‍ അറിയിച്ചു.

Content Highlights: CISCE class 10, 12 results published