ചെതലയം ഗോത്രപഠന ഗവേഷണ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നതിന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തില്‍ യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യരായവര്‍ 23ന് ഉച്ചയ്ക്ക് 12 മണിക്ക് ഐ.ടി.എസ്.ആര്‍. ഓഫീസിലെത്തണം. ഫോണ്‍: 9961665214, 9744550033, 9605884635.

ഊര്‍ജ സംരക്ഷണ ക്ലാസ്

ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തില്‍ 'ഗോ ഇലക്ട്രിക്' കാമ്പയിന്റെ ഭാഗമായി ഊര്‍ജസംരക്ഷണ ബോധവത്കരണക്ലാസ് 21ന് നടക്കും. രാവിലെ 11 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പി. സാബിര്‍ ക്ലാസെടുക്കും.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്‌സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് എന്‍ട്രന്‍സ് വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റുവീതം ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20ന് രാവിലെ 11ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെത്തണം. ഫോണ്‍ 0494 2407345.

പരീക്ഷാഫലം

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ 2022 ജനുവരി ആറിന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: Calicut University Vaccancy news