കോവിഡ് സ്‌പെഷ്യല്‍ പരീക്ഷപ്പട്ടിക

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലായ് 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് 19 സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷയ്ക്കു അപേക്ഷിക്കണം.

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാംസെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12നും നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയും നാലാംസെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലായ് 2021 സപ്ലിമെന്ററി പരീക്ഷയും 15നും തുടങ്ങും.

അഭിമുഖം

ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനപ്പരീക്ഷ എഴുതിയവര്‍ 12ന് രാവിലെ 9.30ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

Content Highlights: Calicut University news Updates