ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 11 വരെ നടക്കും.

അധ്യാപക പരിശീലനം

സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കുവേണ്ടി നടത്തുന്ന പരിശീലനത്തിന് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0494 2407350, 2407351, ugchrdc.uoc.ac.in

പി.എച്ച്ഡി. പ്രവേശനപരീക്ഷ

സര്‍വകലാശാലാ പി.എച്ച്ഡി. പ്രവേശനപരീക്ഷ 15, 16 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്‌സി. കെമിസ്ട്രി, എം.കോം. നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്‌ലാമിക് സ്റ്റഡീസ്, സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (ജനറല്‍), ഫൈനല്‍ എം.എ. സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ., എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: Calicut University News