പരീക്ഷാഫലം

ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാംസെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി. വോക്. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെയും ബി.ടെക്. 27 വരെയും അപേക്ഷിക്കാം.

സ്‌പോട്ട് അഡ്മിഷന്‍

പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.

ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ െഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ െഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 14-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ അഭിമുഖത്തിന് ഹാജരാകണം.

Content Highlights: calicut university latest notifications