പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക്ലിസ്റ്റും അതത് പരീക്ഷാകേന്ദ്രങ്ങളില്‍നിന്ന് 24 മുതല്‍ വിതരണംചെയ്യും.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 10-ന് തുടങ്ങും.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി നാലുവരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എല്‍.ടി., മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: calicut university latest notifications