ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പി.ജി. സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് 24 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ രസീതും 28-ന് മുന്‍പായി പരീക്ഷാഭവനില്‍ കിട്ടണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ അഞ്ചു പേപ്പറുകളില്‍ ഓരോന്നിനും 2760 രൂപയും തുടര്‍ന്നുവരുന്ന ഓരോ പേപ്പറിനും 1000 രൂപ വീതവും. പരീക്ഷ 2022 ജനുവരി ആദ്യവാരം.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴകൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഇക്കണോമിക്സ് രണ്ടാം സെമസ്റ്ററിന്റെയും എസ്.ഡി.ഇ. അവസാന വര്‍ഷത്തേയും ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ്സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷയും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി അഞ്ചിന് തുടങ്ങും.

പരീക്ഷാഫലം

രണ്ടാംവര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. മാത്തമാറ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. ലേറ്റ് രജിസ്‌ട്രേഷന്‍

പി.ജി. പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 395 രൂപയും ജനറല്‍വിഭാഗത്തിന് 560 രൂപയുമാണ് ഫീസ്. അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കൂ.

Content Highlights: Calicut University latest notifications