തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കുന്നതിനും ഇന്റേണല്‍ മാര്‍ക്ക്, എ.പി.സി. എന്നിവ അപ്ലോഡ് ചെയ്യുന്നതിനുമുള്ള തീയതി ഏപ്രില്‍ 17 വരെ നീട്ടി. 

നേരത്തെയുള്ള വിജ്ഞാപനപ്രകാരം രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ അപേക്ഷിക്കാന്‍ ഏപ്രില്‍ 13 വരെയാണ് സമയം നല്‍കിയിരുന്നത്. വിശദമായ വിജ്ഞാപനം പിന്നീട് പുറത്തിറക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. 

Content Highlights: Calicut University Extended dates for Exam Registration