തിരുവനന്തപുരം: പ്രവേശന പരീക്ഷ കമ്മിഷണർ മുഖേന നടന്ന സ്ട്രേ വേക്കൻസി ഫില്ലിങ് അവസാനിച്ചതിനാൽ സംസ്ഥാനത്ത് ബി.എസ്.എം.എസ്. കോഴ്സിന് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ശനിയാഴ്ച മുതൽ 17ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളേജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ http://ssmc.santhigiriashram.org/ എന്ന ലിങ്കിലൂടെ ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്.

നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും അഡ്മിഷൻ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് -90375 24994, 92499 80244.

Content Highlights: BSMS apply for vacant seats