കേന്ദ്ര ആയുഷ് മന്ത്രാലത്തിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ന്യൂഡല്‍ഹി, ബി.എസ്‌സി., എം.എസ്‌സി. (യോഗ) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

യോഗ പ്രൊഫഷണല്‍/യോഗ തെറാപ്പിസ്റ്റാകാന്‍ വേണ്ട അറിവ്, നൈപുണി എന്നിവയിലൂന്നിയുള്ള പാഠ്യപദ്ധതിയാണ്. ബിരുദപ്രോഗ്രാമിലെ പ്രവേശനത്തിന് ഏതെങ്കിലും സയന്‍സ് സ്ട്രീമില്‍ പഠിച്ച്, ഇംഗ്ലീഷ് ഉള്‍പ്പെടെ ഏതെങ്കിലും നാല് വിഷയങ്ങളില്‍ (കോര്‍/ഇലക്ടീവ്/ഫങ്ഷണല്‍) ഓരോന്നിലും ജയിച്ച് നാലിനുംകൂടി മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. 

മേയ് നാലിന് നടത്തുന്ന ഗുര്‍ ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയുടെ പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, മാത്തമാറ്റിക്‌സ്, ജനറല്‍ അവയര്‍നെസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹന്‍ഷന്‍ എന്നീ വിഷയങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. 

എം.എസ്‌സി. യോഗ പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എസ്‌സി.(യോഗ) ആണ് യോഗ്യത. പ്രവേശനപരീക്ഷ മേയ് നാലിന്. അനാട്ടമി, ഫിസിയോളജി, ജനറല്‍ അവയര്‍നെസ്, ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍നിന്നായിരിക്കും ചോദ്യങ്ങള്‍.

അപേക്ഷ www.ipu.ac.in വഴി ഏപ്രില്‍ 22-ന് വൈകീട്ട് നാലിനകം നല്‍കണം. വിവരങ്ങള്‍ക്ക്: http://www.yogamdniy.nic.in/

Content Highlights: BSc and MSc Yoga programmes at Morarji Desai National Institute of Yoga