തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് നടപ്പാക്കുന്ന വിമൻ ഇൻ സയൻസ് പദ്ധതിപ്രകാരമുള്ള ബാക്ക് ടു ലാബ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയനുസരിച്ച് വനിതകൾക്ക് ശാസ്ത്രരംഗത്തേക്ക് മടങ്ങിവരാൻ പിഎച്ച്.ഡി. ഗവേഷണ ഫെലോഷിപ്പും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നൽകും. 

വിശദവിവരങ്ങൾ http://www.kscste.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ അനുബന്ധ രേഖകൾസഹിതം ഡയറക്ടർ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ്‌ എൻവയോൺമെന്റ്, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം -695004 എന്ന വിലാസത്തിൽ ഒക്‌ടോബർ 15-നകം ലഭിക്കണം.

ഇ-മെയിൽ: http://womenscientistkerala@gmail.com, ഫോൺ: 0471 2548208, 2548346